Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Sector

Kottayam

കെ​​ട്ടി​​ട നി​​ര്‍​മാ​​ണ മേ​​ഖ​​ല​​യി​​ല്‍ മാ​​ന്ദ്യം

കോ​​ട്ട​​യം: നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല കു​​തി​​ച്ചു​​യ​​ര്‍​ന്ന​​തോ​​ടെ കെ​​ട്ടി​​ട നി​​ര്‍​മാ​​ണ മേ​​ഖ​​ല​​യി​​ല്‍ മാ​​ന്ദ്യം. ജി​​ല്ല​​യി​​ലു​​ട​​നീ​​ളം നി​​ര​​വ​​ധി സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സ്തം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പ് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നാ​​യി സ്വ​​ന്തം നാ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് നി​​ര്‍​മാ​​ണ മേ​​ഖ​​ല​​യി​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ജോ​​ലി​​ക്കാ​​രു​​ടെ അ​​ഭാ​​വ​​ത്തോ​​ടെ പു​​തി​​യ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ണ​​മാ​​യും നി​​ല​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ എ​​ല്ലാ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വി​​ല കു​​തി​​ച്ചു ക​​യ​​റി. തി​​രി​​ച്ചെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ കൂ​​ലി വ​​ര്‍​ധ​​ന​​കൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തോ​​ടെ കെ​​ട്ടി​​ട നി​​ര്‍​മാ​​ണം പൂ​​ര്‍​ണ​​മാ​​യും നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തോ​​ടെ നി​​ര്‍​മാ​​ണ​​ച്ചെ​​ല​​വ് 25 ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്.

ഗ്ലാ​​സ്, സ്റ്റീ​​ല്‍, ഇ​​ല​​ക്ര്ടി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് വി​​ല വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ച​​ത്. പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​​ര്‍​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല​​യി​​ല്‍ കു​​തി​​ച്ചു ചാ​​ട്ട​​മു​​ണ്ടാ​​യ​​ത്. അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ പി​​വി​​സി പൈ​​പ്പു​​ക​​ള്‍​ക്കു പോ​​ലും വി​​ല ഉ​​യ​​ര്‍​ന്നു. പ്ലം​​ബിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല 60 ശ​​ത​​മാ​​ന​​മാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്.

ഇ​​ല​​ക്ട്രി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കു 40 ശ​​ത​​മാ​​ന​​വും വി​​ല ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്.
നി​​ല​​വി​​ല​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സി​​മ​​ന്‍റി​​നു വി​​ല ഉ​​യ​​ര്‍​ന്നി​​ട്ടി​​ല്ലെ​​ങ്കി​​ലും ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ൽ വി​​ല വ​​ര്‍​ധി​​ക്കു​​മെ​​ന്നാ​​ണ് നി​​ര്‍​മാ​​ണ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​ര്‍ പ​​റ​​യു​​ന്ന​​ത്. 50 കി​​ലോ​​ഗ്രാം സി​​മ​​ന്‍റ് ചാ​​ക്കി​​നു 320 മു​​ത​​ല്‍ 460 രൂ​​പ​​വ​​രെ​​യാ​​ണ് വി​​ല​​യീ​​ടാ​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ 10 മു​​ത​​ല്‍ 25 രൂ​​പ വ​​ര്‍​ധി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

Latest News

Corehub Up